Wednesday, May 28, 2008

അമൃതാനന്ദമയിയെ പ്രോസിക്യൂട്ട് ചെയ്യണം

സ്വാമിമാരും സ്വാമിനിമാരുമടക്കമുള്ള ആള്‍ദൈവങ്ങള്‍ക്ക് നീച ശനിയുടെ ഉച്ചസ്ഥായിയിലുള്ള കഷ്ടകാലം പിടിച്ചെന്ന് തോന്നുന്നു. ‘നക്കാപിച്ചകൊണ്ട്‘ ജീവിച്ചിരുന്ന ആള്‍ ദൈവങ്ങള്‍ ഗത്യന്തരമില്ലാതെ ആശ്രമങ്ങള്‍ വിട്ട് ഓടുന്ന കാഴ്ച്ച ചാണക്യന് നന്നെ ബോധിച്ചു. ഒരു സന്തോഷ് മാധവന്റെ പ്രവൃത്തി ദോഷമാണ് മറ്റ് ദൈവങ്ങളുടെയും നില പരിങ്ങലിലാക്കിയത്. പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ഭക്തജനത്തിന് അനുഗ്രഹം വര്‍ഷിച്ച് നിരുപദ്രവകാരികളായി കഴിഞ്ഞിരുന്ന ഈ സാത്വികരെ ഉപദ്രവിച്ചാല്‍ ദൈവ കോപം ഉറപ്പ്.... പക്ഷെ എന്ത് ചെയ്യാം ദൈവത്തിന്റെ പ്രതിരൂപമായി വിരാജിച്ചിരുന്ന ഈ ആശ്രമതൊഴിലാളികളെ സംരക്ഷിക്കാന്‍ ഒരു ഭഗവാനും ഇതേ വരെ മുന്നോട്ട് വന്നിട്ടില്ല. മനുഷ്യദൈവങ്ങളുടെ ആരാധകരായ കുറെപ്പേര്‍ ഇവരുടെ സംരക്ഷണത്തിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നുണ്ട്. നൂറു ശതമാനം സാക്ഷരത കൈവരിച്ച ദൈവത്തിന്റെ സ്വന്തം നാട് എല്ലാ അര്‍ത്ഥത്തിലും (മനുഷ്യ)ദൈവങ്ങളുടെ നാടായി തീര്‍ന്നിരിക്കുന്നു. ഈ വിദ്വാന്‍മാരെ കൈകുമ്പിട്ട് വണങ്ങി നില്‍ക്കാന്‍ കേരളീയന് തെല്ലും മടുപ്പില്ല. അമൃത ചൈതന്യ എന്നതിനു പിന്നിലെ സന്തോഷ്മാധ്വനെ വൈകിയെങ്കിലും തിരിച്ചറിഞ്ഞ ജനം പടലയായി മനുഷ്യദൈവങ്ങള്‍ മേലങ്കി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്ന കാഴ്ച്ച കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ്. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരും വിദ്യാസമ്പന്നരും, വന്‍ പണച്ചാക്കുകളുമാണ് ആള്‍ ദൈവങ്ങളുടെ പ്രധാന ആരാധകര്‍. സാധാരണക്കാര്‍ വളരെ ചുരുക്കമായേ ആശ്രമങ്ങളിലേക്ക് എത്തി നോക്കാറുള്ളൂ. മുപ്പത്തിമുക്കോടി ദേവതകളെ വണങ്ങിയിട്ടും തീരാത്ത ദുഖങ്ങള്‍ അകറ്റാന്‍ മനുഷ്യ ദൈവങ്ങള്‍ക്കാകുമെന്ന് കരുതുന്ന മലയാളിയെ ബാധിച്ചിരിക്കുന്നത് ആത്മീയ ഭ്രാന്താണെന്നാണ് ചാണക്യമതം. കാരണം ഭാര്യയെയും പെണ്മക്കളെയും നഗ്നപൂജക്കായി ഈ സിദ്ധന്മാരുടെ മുന്നില്‍ക്കൊണ്ടിരുത്താന്‍ തയാറായ മലയാളിക്ക് ഭ്രാന്തല്ലാതെ മറ്റെന്താണ്. അവരുടെ കൂട്ടത്തില്‍ തോളത്ത് നിരവധി നക്ഷത്ര ചിഹ്നം പേറുന്ന കാക്കിയിട്ട വീരശൂരപരാക്രമികളും ഉണ്ടെന്ന് കേട്ടപ്പോള്‍ ചാണക്യന്‍ മൂക്കത് വിരലുവെച്ചു. ഇത്തരം പോലീസാപ്പീസറന്മാരുടെ കയ്യില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം ഭദ്രം, ശിവ ശിവ.....ഏതെങ്കിലും മാടക്കടയുടെ പിന്നിലൊളിച്ചിരുന്ന് ബീഡിവലിക്കുന്നവനെ കൈയാമം വയ്ക്കാന്‍ ഈ രാജ്യത്ത് വകുപ്പുണ്ട് എന്നാല്‍ ഇത്രയും വിശാലമായി പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ജനത്തിനെ പറ്റിക്കുന്ന മനുഷ്യദൈവങ്ങളെ പൂട്ടാന്‍ മാര്‍ഗമില്ല. കാരണം അവര്‍ അണ്ട്കടാഹത്തിന്റെ അത്യുന്നതങ്ങളില്‍ നിന്നും അശരീരി വിഴുങ്ങി ദൈവത്തിന്റെ പ്രതിപുരുഷരൂപം ആര്‍ജിച്ചവരാണ്. ഇവരെ തൊട്ടാല്‍ തൊടുന്നവന്‍ നാറും. നാറുന്നതോ സമൂഹത്തില്‍ ഉന്നതങ്ങളിലുള്ളവരും. രാഷ്ട്രീയ ഉദ്യോഗസ്ഥ വ്യവസായ പ്രമുഖന്മാരാണ് ഇത്തരം ആള്‍ ദൈവങ്ങളെ ഇവിടെ വളര്‍ത്തുന്നത്. ഈ രാജ്യത്തെ സകല ദൈവങ്ങളുടെയും സംരക്ഷണാവകാശം പേറ്റന്റായി എടുത്തിരിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരങ്ങള്‍ കപടമനുഷ്യ ദൈവങ്ങളെ വളര്‍ത്താന്‍ അഹോരാത്രം പണിപ്പെട്ടിട്ടുണ്ട്. ആശ്രമങ്ങള്‍ തോറും ഓടിനടന്നിരുന്ന ഒരു എം പിക്ക് ഇപ്പോള്‍ ഭൂദോതയം വന്നതായി ചാണക്യന്‍ മനസിലാക്കുന്നു, വളരെ നല്ലത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനല്ലാതെ തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ ഈ മനുഷ്യദൈവങ്ങള്‍ക്ക് കഴിയില്ല. കഴിയുമായിരുന്നുവെങ്കില്‍ സന്തോഷ്മാധവനെന്ന അമൃതചൈതന്യ ‘ചട്ടിയിലാവാന്‍’ നില്‍ക്കാതെ പലായനം ചെയ്തേനെ. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത അഭിനവ ശങ്കരാചാര്യരെ പയറുപോലെ പൊക്കി ചട്ടിയിലിട്ട് വറുത്തു കോരിയപ്പോള്‍ അവിടൊന്നും സംഭവിച്ചില്ല. ആ തമിഴ്പെണ്‍കൊടിയുടെ ആര്‍ജവം ഇനിയെങ്കിലും ഇവിടത്തെ ഭരണാധികാരികള്‍ കാണിക്കണം. ഇപ്പോള്‍ നടക്കുന്ന ഈ വലവീശലില്‍ ചാളയും മത്തിയും പോലത്തെ ചെറുമത്സ്യങ്ങളേ കുടുങ്ങൂ. വന്‍ സ്രാവുകള്‍ ഇപ്പോഴും ‘അമൃത എക്സ്പ്രസിന്റെ’ വേഗതയില്‍ ആത്മീയ ബിസിനസ് നടത്തുകയാണ്. ചാണക്യന്‍ പറഞ്ഞു വരുന്നത് അമൃതാന്ദമയി എന്ന വന്‍ ബിസിനസ് ശൃംഖലയെകുറിച്ചാണ്. അമൃതാന്ദ മഠത്തിനു കീഴിലെ ആശ്രമങ്ങളുടെ പ്രവര്‍ത്തനം കൂടി അന്വേഷണ വിധേയമാക്കണം. ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി നേരായ ഒരന്വേഷണം നടത്തിയാല്‍ അമൃതാന്ദമയി എന്ന വന്‍ സ്രാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട എന്തെങ്കിലും തെളിവുകള്‍ ലഭിക്കാതിരിക്കില്ല. മാറവ്യാധികളെയും തീരാവ്യാധികളെയും കെട്ടിപ്പിടിച്ച് ചുംബിച്ച് മാറ്റുന്ന അമ്മ എന്തിനാണ് മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികള്‍ കെട്ടിപ്പൊക്കുന്നതെന്ന് ചാണക്യന് മനസിലാകുന്നില്ല. കലികാലത്തില്‍ ബുദ്ധിയുള്ളവര്‍ ദൈവങ്ങളും അല്ലാതുള്ളവര്‍ ആരാധകരുമായി തീരുമെന്ന് ചാണക്യന്‍ മനസിലാക്കുന്നു. അതുകൊണ്ട് സ്വയം തീരുമാനിക്കൂ ... എന്താകണം

11 comments:

ചാണക്യന്‍ said...

കലികാലത്തില്‍ ബുദ്ധിയുള്ളവര്‍ ദൈവങ്ങളാവും ബുദ്ധിയില്ലാത്തവര്‍ ആരാധകരും... എന്താവണമെന്ന്
സ്വയം തീരുമാനിക്കുക......

അഹങ്കാരി... said...

ചാണക്യന്‍..

താങ്കള്‍ക്ക് അവകാശമുണ്ട്, താങ്കളുടെ ചിന്തകള്‍ പറയാന്‍...

താങ്കളുടെ രാഷ്ട്രീയവും മതവും അതിനെ സ്വാധീനിച്ചേക്കാം....എന്നാല്‍ കഴിയുന്നതുന്‍ ശുദ്ധ ഭാഷ ഉപയോഗിക്കുക...

ഞാന്‍ അമൃതാനന്ദമയി ശിഷ്യനല്ല...വിശ്വാസിയുമല്ല...എങ്കിലും പറയട്ടെ , അവര്‍ ദൈവമാണ് എന്ന് അവര്‍ ഇതു വരെ പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല.

എന്നാല്‍ ദൈവീകാത കൂടുതലുള്ളവരാണെന്ന് അവര്‍ അവകാശപ്പെടുന്നു,അവ വൊശ്വസിക്കണോ വേEണ്ടയോ എന്നത് ഓരോരുത്തരുടേയും ബുദ്ധിക്കനുസരിച്ചിരിക്കും....

പ്രതിഷേധിക്കുമ്പോള്‍ ഒരു മതത്തിന്റെ വിശ്വാസങ്ങളേ (താങ്കളുടെ ഈബ്ലോഗ്ഗില്‍ ഞാനതേ കണ്ട്ണ്ടുള്ളൂ) മാത്രം തിരഞ്ഞു പിടിച്ച് അധിക്ഷേപിക്കാതിരിക്കുക....മതങ്ങളൊന്നും വിമര്‍ശനാതീതമല്ല, എന്നാല്‍ മറ്റു മതങ്ങളില്‍ സമാനമോ അതിലും വലുതോ ആയ ഹീനകൃത്യങ്ങള്‍ കണ്മുന്നില്‍ നടക്കുന്നതു കണ്ടി്ട്ടും രാഷ്റ്റ്രീയലക്ഷ്യങ്ങളാല്‍ മൌനം പാലിക്കുന്നവര്‍ ഒരു മതവിഭാഗത്തിനെതിരെ മാത്രം വിമര്ര്ശനമുയര്‍ത്തുന്നത് ചിലപ്പോളാ മതസ്ത്ഥരെ മുറിപ്പെടുത്തിയേക്കാം....

ഈ ബൂലോകത്തില്‍ അമൃതാനന്ദമയിക്കെതിരെ ഞാന്‍ ഒരുപാട് പോസ്റ്റുകള്‍ കണ്ടു....എന്നാല്‍ അവരെ നിയമനടപടികളാല്‍ അന്വേഷികാത്തതിലല്ല, ഡിഫിക്കാര്‍ക്ക് വിട്ടുകൊടുക്കാത്തതിലായിരുന്നു മിക്കവര്‍ക്കും വിഷമമെന്നു മാത്രം...
അമൃതാ ട്രസ്റ്റിന്റെ സാമ്പത്തികകാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിശോധിക്കുന്നു എന്നാണെന്റെ അറിവ്.

കെട്ടിപ്പിടിച്ച് അസുഖം മാറ്റാം എന്ന് അമൃതാനന്ദമയി ആരോടും പറഞ്ഞതായോ അതുകൊണ്ടു മാത്രം അസുഖം മാറുമെന്ന് പറഞ്ഞതായോ എനിക്കറിയില്ല.താങ്കള്‍ അമൃതാ ആശുപത്രിയിലോ കോളേജിലോ പോയാല്‍ അവിടുത്തെ വ്യത്യാസം താങ്കള്‍ക്ക് മനസ്സിലാകും

പിന്നെ അവര്‍ ചെയ്യുന്ന ജനകാരുണ്യ പ്രവൃത്തികള്‍ (സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതിലേറേ‌ ) കണ്ടില്ലെന്നു നടിക്കരുത്...

അവരുടേ സാമ്പത്തിക കാര്യങ്ങള്‍ നീതിപീഠമോ ഒരു ജുഡീ‍ഷ്യല്‍ ഓഫീസറോ അന്വേഷിക്കട്ടെ...

പിന്നെ പ്രതികരിക്കുമ്പോള്‍ നല്ല ഭാഷ ഉപയോഗിച്ച് കൃത്യമായ ചിന്തയോടെ പ്രതികരിക്കുക....

ഉപദേശമല്ല, ഒരു അഭ്യര്‍ഥനയാണ്...

കലികാലത്തില്‍ ബുദ്ധിയുള്ളവര്‍ ദൈവങ്ങളാവും ബുദ്ധിയില്ലാത്തവര്‍ ആരാധകരും---എന്നതാരു പറാഞ്ഞതെന്നറിയില്ല, എനിക്ക് ബ്bഉദ്ധിയുണ്ടെന്നു കരുതി ഞാന്‍ ദൈവമായാല്‍ എപ്പോഴെങ്കിലും അതിനു തിരിച്ചടി കിട്ടും...അതിലും നല്ല്ലത് രാഷ്ട്രീയക്കാരനാകുന്നതല്ലെ???

ഓടോ :രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും , പാവങ്ങളുടെ പാര്‍ട്ടിക്ക് 5000 കോടിയുടെ ആസ്തി വന്നതെങ്ങനെയെന്നും ഒന്നന്വേഷിക്കേണ്ടതല്ലേ???

ചാണക്യന്‍ said...

അഹങ്കാരീ..
ഞാനൊരു മതത്തിന്റ്യോ പാര്‍ട്ടിയുടെയോ വക്താവല്ല..
ഒരു മതത്തിനെ തെരഞ്ഞു പിടിച്ച് കത്തിവക്കുന്നുമില്ല.
സന്യാസം അവകാശപ്പെടുന്നവര്‍ കൈലാസാത്തിലാണ് ഇരിക്കേണ്ടത് കൈമനത്തല്ല... എല്ലാം ഉപേക്ഷിച്ചവര്‍ക്ക് ഹൈടെക്ക് ആശ്രമത്തില്‍ എ സി ബെഡ് റൂമിന്റെ ആവശ്യമെന്താണ്? കെട്ടിപ്പിടിച്ചാല്‍ അസുഖം മാറില്ലെന്ന് ഉറപ്പുള്ളതുകൊണ്ടു തന്നെയാണ് മള്‍ട്ടിസ്പെസ്യാലിറ്റി ആശുപത്രികെട്ടിയത്. പക്ഷെ ഇതാര്‍ക്ക് മനസിലാകാന്‍..കള്ളപ്പണക്കാരന്റെയും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും അഭയകേന്ദ്രങ്ങളായ അമ്മ വീടുകളുകളില്‍ നടക്കുന്ന ഇടപാടുകള്‍ അന്വേഷിക്കാന്‍ പിണറായി നയിക്കുന്ന കേരള സര്‍ക്കാരിനോ സോണിയ നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനോ കഴിയില്ല; കാരണം ഇവരൊക്കെ അതിന്റെ ഭാഗങ്ങളാണ്. അമൃത ട്രസ്റ്റില്‍ നിന്നും പാര്‍ട്ടി ഫണ്ട് വാങ്ങാത്ത ഏതെങ്കിലും രാഷ്ട്രീയക്കാപാര്‍ട്ടി ഇന്‍ഡ്യയിലുണ്ടോ?
അഹങ്കാരീ മതമെന്നത് നല്ല ഒരു കച്ചവടചരക്കെന്ന് തിരിച്ചറിഞ്ഞവരുടെ കോപ്രായങ്ങള്‍ക്ക് സ്തുതിപാടാന്‍ പലരും ഒത്തുചേരും. അതിനെയൊക്കെ ന്യായീകരിക്കാന്‍ ഏത് ഗ്രന്ഥമാണ് സഹായിക്കുക.
പിന്നെ താങ്കള്‍ കമന്റിയത് പോലെ സി പി എം എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ആസ്തിയെക്കുറിച്ചും അന്വേഷിക്കണം ... അന്വേഷിച്ചെ മതിയാവൂ‍..

ഹരിയണ്ണന്‍@Hariyannan said...

ഹഹ!
സന്യാസം എന്നാല്‍ എന്താണ് ചാണക്യന്‍?!
“സന്യാസം അവകാശപ്പെടുന്നവര്‍ കൈലാസാത്തിലാണ് ഇരിക്കേണ്ടത് കൈമനത്തല്ല... “എന്നുപറയുന്നത് കണ്ട് ചോദിച്ചുപോവുകയാണ്!
ഭാരതം കണ്ട;ലോകം ഭാരതത്തില്‍ കണ്ട പ്രഗത്ഭനായ സന്യാസി;കിടയറ്റ വാഗ്മി,സ്വാമി വിവേകാനന്ദന്‍ കൈലാസത്തിരുന്നില്ല!
ഇറങ്ങിനടന്നു....ഭാരതത്തിലങ്ങോളമിങ്ങോളം!
അമേരിക്കയില്‍...

ആദിശങ്കരന്‍ ആള്‍ദൈവമായിരുന്നോ?
അദ്ദേഹവും കൈലാസത്തില്‍ ഒതുങ്ങിക്കൂടിയില്ല!

അല്ല,ഈ കൈലാസത്തിലാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവരുടെ ശല്യമുണ്ടാവില്ലെന്നാണോ ഉദ്ദേശിച്ചത്?
മറ്റുള്ളവരുടെ ശല്യമുണ്ടാവണ്ടെന്നുകരുതിയാവാം ചിലരൊക്കെ അങ്ങോട്ടു മുങ്ങുന്നത്!

കൃസ്തുമതത്തില്‍ വികാരികളും സന്യാസീതുല്യരാണ്!
അവര്‍ ഏതുകൈലാസത്തിലേക്കാണാവോ പോകേണ്ടത്?

ഇതേവായകൊണ്ട് തങ്ങളെയോ പോട്ടയേയോ വിമര്‍ശിച്ചുനോക്കൂ..
കാണാം..മുതുക് ചെണ്ടയാവുന്നത്!

ചാണക്യന്‍..
നല്ല മതേതരവാദിയാവാന്‍ നല്ല ഹിന്ദുവിരോധിയാവുകയെന്നതാണല്ലോ നിങ്ങളും വിശ്വസിച്ചിരിക്കുന്നത്!

ഹിന്ദുവിനെ വിമര്‍ശിക്കരുതെന്നല്ല;അതുമാത്രമായിപ്പോകുന്നത് അഭയ കൊല്ലപ്പെട്ടു,കൊന്നതാരെന്നറിയില്ലെന്നു കൈകഴുകുന്നതുപോലെ തടവിക്കൊടുക്കല്‍ മാത്രമാകും!

ചാണക്യന്‍ said...

ഹരിയണ്ണാ,
വിവേകാനന്ദനും ശ്രീ ശങ്കരനുമൊപ്പം ഉപമിക്കാറായോ അമൃതാനന്ദമയിയെ?
കപടമുഖം അഴിഞ്ഞു വീണില്ലായിരുന്നെങ്കില്‍ സന്തോഷ് മാധവനെക്കുറിച്ചും താങ്കള്‍ ഇത് തന്നെ പറയുമായിരുന്നോ?
ഞാന്‍ ഹിന്ദുവിനെമാത്രമല്ല പാതിരിമാരെയും കോയാമാരെയും വിമര്‍ശിച്ചിട്ടുണ്ട്. മതമില്ലാത്ത ജീവന്റെ കാര്യത്തിലെ എന്റെ മറ്റ് പോസ്റ്റുകള്‍ സദയം കണ്ടാലും.....

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
അമൃതാ ഗ്രൂപ് ഇന്ന് ഒരു വ്യവസായ സ്ഥാപനമാണ്, കോടികളുടെ ആസ്തിയുള്ള സ്ഥാപനം.ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതു ഈ കോപ്രായങ്ങള്‍ കാട്ടാനുള്ള മറയാക്കുകയാണവരിന്നു. ഈ നാടകം കളികളും ആലിംഗനങ്ങളും ഇല്ലാതെ ദീനദയാ പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാവുകയില്ലെ?
അതോ സ്വാമിമാരുടേയും സ്വാമിനിമാരുടേയും കുത്തകയാണോ ആ രംഗം.

അല്ല.അപ്പോള്‍ ഇതൊരു സമാന്തര സര്‍ക്കാര്‍ സംവിധാനമായി വളര്‍ന്നു വരികയാണ്, വളര്‍ന്നു കഴിഞ്ഞു. ഒരാഴ്ച ബോംബേ ആശ്രമത്തില്‍ റിപ്പോര്‍ട്ടിങ്ങിനായി താമസിച്ച അനുഭവത്തിന്റെ ഒരു സൂചന വികടശിരോമണി എന്ന ബ്ലോഗ്ഗര്‍ കമന്റിട്ടിട്ടുണ്ട്, “അമ്മയെന്ന പദം“ എന്ന എന്റെ പോസ്റ്റില്‍.

ഇന്ത്യപോലെയുള്ള ഒരു രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് ഇനി ഇവരേപ്പോലെയുള്ള ബിസിനസ്സും അത്മീയതയും കുഴച്ചു വില്‍ക്കുന്ന സംഘങ്ങളായിരിക്കും.

കുറുമാന്‍ said...

ആരേ പ്രൊസ്ക്യൂട്ട് ചെയ്യണമെന്ന് ചാണക്യാ.......ബെസ്റ്റ്......ജഡ്ജിമാരും വക്കീലുമാരും, പോലീസ് ഓഫീസേഴ്സില്‍ നല്ലൊരു പങ്കുമൊക്കെ അവരുടെ പിണിയാളുകളാ.....

നല്ലകാലല്‍ത്തൊരു സാമി (സ്വാമിയല്ല) ആയിരുന്നെങ്കില്‍ ഈ ഗള്‍ഫില് കഷ്ടപെടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?

ചാണക്യന്‍ said...

കുറുമാന്‍ മാഷെ,
വളരെ ശരി... അഭിവാദ്യങ്ങള്‍..

അജ്ഞാതന്‍ said...

അമ്മയുടെ മഹാത്മ്യം ഞാന്‍ കുറച്ചു മുന്‍പ്പു തന്നെ എഴുതിയിട്ടുണ്ടായിരുന്നു....ഇതാ ഇവിടെ : ഇത്രയും "ദൈവങ്ങള്‍" ഉള്ളത് കൊണ്ടാവും കേരളത്തെ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന് വിളികുന്നത് ... അല്ലെ !! ???

കാവാലം ജയകൃഷ്ണന്‍ said...

ഇവിടെയൊരു കമന്റ്റിടേണ്ടത് ആവശ്യമെന്നു തോന്നുന്നു.

സ്വാമിമാരെക്കുറിച്ചു പൊതുവേ പറഞ്ഞു വന്ന വഴിക്ക് കാഴ്ച എന്ന ബ്ലോഗില്‍ ഇവന്‍ അമൃതാനന്ദമയിയെക്കുറിച്ചും ഒന്നു പറഞ്ഞു പോയി. (അറിയാതെയല്ല- അറിഞ്ഞു കൊണ്ടു തന്നെ) അതേ തുടര്‍ന്ന് അവിടെ അരങ്ങേറിയ കമന്‍റ് നാടകങ്ങള്‍ ഇപ്പൊഴും അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌.കാരണം നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ മനസ്സിലാക്കട്ടെ എന്താണ് സത്യമെന്ന്.

ഇതാണ് ലിങ്ക്: http://ner-kazhcha.blogspot.com/2008/07/blog-post_19.html

അവരുടെ വിശ്വാസിയല്ല, അനുയായിയല്ല എന്നൊക്കെ പറഞ്ഞു കൊണ്ടു തന്നെ അവസാനം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത്‌ അമൃതാനന്ദമയിയെ പറഞ്ഞാല്‍ ആര്‍ഷഭാരതസംസ്കാരത്തിന്‍റെ ആഭിജാത്യം ഇടിവെട്ടിപ്പോകുമെന്നാണ്. ഇങ്ങനെ തുടങ്ങിയ കമന്‍റിടല്‍ ഏതു നിലയില്‍ ചെന്നവസാനിച്ചു എന്നത് ചിരിപ്പിക്കുന്നതും, ഇന്നത്തെ മലയാളീയുടെ അപചയത്തെക്കുറിച്ചു ചിന്തിപ്പിക്കുന്നതുമാണ്.

ശങ്കരാചാര്യരും, സ്വാമി വിവേകാനന്ദനും ജ്വലിച്ചിരുന്ന മണ്ണാണിത്. ഇവിടെയാണിപ്പോള്‍ കാറ്റടിച്ചാല്‍ പറന്നു പോകുന്ന കുറേ സ്വാമിമാരും, സ്വാമിനിമാരും വന്ന് പെട്ടിക്കട നടത്തി ഹിന്ദുത്വം വില്‍ക്കുന്നത്. ഇതിനു കുട പിടിക്കുന്നതു സംഘപരിവാറായാലും, കമ്യൂണിസ്റ്റ് പാര്‍ട്ടിയായാലും, ഇനി എന്‍റെ സ്വന്തം അച്ഛന്‍ ആയാല്‍ പോലും എനിക്കു യോജിക്കാന്‍ കഴിയില്ല.

ഹരിയണ്ണന്‍ കരുതുന്നതു പോലെ ഹിന്ദുമതത്തെ എതിര്‍ത്തുകൊണ്ട്‌ മതേതരത്വം വിളമ്പുകയല്ല ഇവിടെ ആരുടെയും ലക്ഷ്യം. ഒരു മതത്തില്‍ നിന്നും യാതൊരു വിധ ലാഭങ്ങളും വ്യക്തിപരമായി എനിക്കാവശ്യമില്ല. ആ മതങ്ങള്‍ക്കും അതീതനായ ഈശ്വരനെയാണ് ഞാന്‍ (ഏതൊരു യഥാര്‍ഥ ഹിന്ദുവും) ആരാധിക്കുന്നത്. അതു കൊണ്ടു തന്നെ ഒരു മതത്തെയും അവഹേളിച്ചതു കൊണ്ടോ സ്തുതി പാടിയതു കൊണ്ടോ യാതൊരു വിധ ലാഭവും ലഭിക്കാനുമില്ല.

പക്ഷേ കാവിയുടുത്താല്‍ അവന്‍ ഹിന്ദുവാകുമെന്നു പറഞ്ഞാല്‍ സമ്മതിച്ചു തരാന്‍ പ്രയാസമുണ്ട്‌. അമൃതാനന്ദമയി ഇരിക്കുന്നതിന്‍റെ രണ്ടു വശത്തു നിന്നും എ സി, മുന്‍പില്‍ എയര്‍ കര്‍ട്ടന്‍, ഓരോ ഭക്തനെയും കെട്ടിപ്പിടിക്കുന്നതിനു മുന്‍പും പിന്‍പും പെര്ഫ്യൂം കൊണ്ട് അഭിഷേകം, കെട്ടിപ്പിടിക്കാന്‍ വരുന്ന ഭക്തന്മാര്‍ക്ക് മുട്ടുകാലേല്‍ പോകുന്ന വഴിക്ക് ‘എങ്ങനെ കെട്ടിപ്പിടിക്കണം’ എന്ന് ട്രെയിനിംഗ്. കേറിപ്പോകുന്ന വഴിക്ക് അവരെ ചാര്‍ത്തിക്കാന്‍ പ്ലാസ്റ്റിക്ക് മാലകള്‍ ലോകത്തെങ്ങുമില്ലാത്ത വിലക്ക് ആശ്രമം സ്റ്റാളില്‍ നിന്നും വാങ്ങാന്‍ കിട്ടും, ചാര്‍ത്തിയ ആ മാല ഒന്നുകില്‍ ഇപ്പുറത്തെ കൌണ്ടറില്‍ വീണ്ടും വില്പനയ്ക്കു വരും, അതുമല്ലെങ്കില്‍ അവര്‍ ചാര്‍ത്തിയ നിര്‍മ്മാല്യ മാലയായി എത്രയോ ഇരട്ടി വിലയ്ക്ക് ഭക്ത ജനങ്ങള്‍ക്കു തന്നെ മറിച്ചു വില്‍ക്കും... ഇതൊക്കെ വാങ്ങാന്‍ നടക്കുന്നവനു ഭ്രാന്താണെന്നല്ലാതെ മറ്റെന്താണു പറയേണ്ടത്?

കേരളം ഭ്രാന്താലയമാണെന്നു വിളിക്കാനുള്ള ആര്‍ജ്ജവം സ്വാമി വിവേകാനന്ദനുണ്ടായത് അദ്ദേഹം സര്‍വ്വസംഗ പരിത്യാഗിയായതു കൊണ്ടാണ്. അമൃതാനന്ദമയിക്ക് ആരേക്കുറിച്ചും അങ്ങനെ പറയാന്‍ കഴിയില്ല. കാരണം ഈ ലോകത്തിലെ ഓരോ മനുഷ്യനും അവര്‍ക്ക് കസ്റ്റമേഴ്സാണ്. ഭക്തി വിൽപ്പനച്ചരക്കാക്കുന്ന ഇവരെയൊക്കെ ഹിന്ദുവെന്ന് അംഗീകരിക്കുന്നവരുടെ ബുദ്ധി ഏതു നൂറ്റാണ്ടിലാണ്‌? ഏതായാലും ഈ നൂറ്റാണ്ടിലുമല്ല, ഇതിനു പിന്‍പോട്ടുള്ള കല്പങ്ങളിലുമല്ല. കാരണം അവര്‍ക്ക് ആറ്റം ബോംബുണ്ടാക്കാന്‍ അറിയില്ലായിരുന്നുവെങ്കിലും സ്വന്തം ഈശ്വരനെ തിരിച്ചറിയുവാനുള്ള വിവേചന ബുദ്ധിയുണ്ടായിരുന്നു. ഇത് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കലിയുഗാന്ത്യത്തിലുള്ള, മഹാപ്രളയത്തിനു തൊട്ടു മുന്‍പുള്ള മനുഷ്യന്‍റെ ബുദ്ധിയാണ്. തീര്‍ച്ച

ഞാന്‍ ഹേനാ രാഹുല്‍... said...

അമൃതാനന്ദമയിയേയല്ല പ്രോസിക്യൂട്ട് ചെയ്യേണ്ടത്,അവരുടെ മാഫിയാ സംഘത്തേയാണ്.അവര്‍ ഹിസ്റ്റീരിയ ബാധിച്ച ഒരു നിമിത്തം മാത്രം.ഈയ്യിടെ റോമില്‍ വാഴ്ത്തിയ അല്ഫോന്‍സയേപ്പോലെ.അല്ഫോന്‍സയുടേ ജീ‍വിതചരിത്രം വായിച്ചാല്‍ തലക്ക് സ്ഥിരതയുള്ള ആര്‍ക്കും ഒരു അതി സാധാരണ സ്ത്രീ എന്നതിലപ്പുറം ഒന്നും കാണാന്‍ കഴിയില്ല.അതുപോലെ അമൃതാനന്ദ.

ഒറ്റക്കാരണം മതി അവരുടെ ബിസ്നെസ്സ് താല്‍പ്പര്യം മനസ്സിലാവാന്‍.അമൃത ആശുപത്രി ഉദാഹരണമായി എടുക്കാം.ഭക്തന്മാരുടെ മടിശീലയില്‍ നിന്നും വിദേശസഹായം കൊണ്ടും കെട്ടിയുയര്‍ത്തിയ ഒരു സ്ഥാപനം.അവിടേക്കുള്ള എല്ലാ ഉപകരണങ്ങളും ഇറക്കുമതിചുങ്കം കൊടുക്കാതെയും വിദേശങ്ങളില്‍ നിന്നും കൊണ്ടു വന്നു.സൌജന്യ സേവനം നടത്തുന്ന(രോഗികള്‍ക്കല്ല,ആശുപത്രിക്ക്)ഡോക്ടര്‍മാരും മറ്റു ജീവനക്കാരും.എന്നിട്ടും മറ്റേത് സ്വകാര്യ ആശുപാത്രികളേക്കാളും കുറവല്ലാത്ത കത്തിയാണ് അവിടേയും.അരാഷ്ട്രിയം പോലെ തന്നെ ഭക്തിയും ചൂഷണം ചെയ്യാന്‍ എളുപ്പമാണ്.